സഹമിത്ര: ഭിന്നശേഷി നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
1536055
Monday, March 24, 2025 5:42 AM IST
കോഴിക്കോട്:ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യ സുരക്ഷ മിഷന്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷി വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച സഹമിത്ര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
പദ്ധതിയുടെ കീഴില്‍ ആറാമത് ക്യാമ്പാണ് കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ നടന്നത്.നേരത്തേ അംഗന്‍വാടി ടീച്ചര്മാര് മുഖാന്തിരം ഗൃഹസന്ദര്‍ശനങ്ങളിലൂടെ ശേഖരിച്ച് മാസങ്ങള്‍ നീണ്ട പ്രയത്നത്തിലൂടെ ജില്ലയിലെ വിവിധ കോളേജുകളുടെ നേതൃത്വത്തില്‍ ഡിജിറ്റലൈസ് ചെയ്ത അപേക്ഷകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ഈ ക്യാമ്പുകളില്‍ പരിഗണിക്കുന്നത്.
ഭിന്നശേഷി വ്യക്തികളുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായ ഏകീകൃത സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് (യുഡിഐഡി) ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഭിന്നശേഷി നിര്‍ണയമാണ് ഇതിലൂടെ നിര്‍വഹിക്കുന്നത്.