ജാഗ്രതാ സദസ് സംഘടിപ്പിച്ചു
1535651
Sunday, March 23, 2025 5:29 AM IST
ബാലുശ്ശേരി: ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന്റെ ഭാഗമായി ഗോകുലം ആർട്സ് ആൻഡ് കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ ജാഗ്രത സദസ് ബാലുശ്ശേരി ബസ്റ്റാൻഡിൽ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് ഉദ്ഘാടനം നടത്തുകയും, ലഹരി എന്ന മാരക വിപത്തിനെ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവർ ഒറ്റകെട്ടായി നേരിടണമെന്നും ആഹ്വാനം ചെയ്തു.
വൈസ് പ്രസിഡന്റ് അസൈനാർ എംഎച്ച്എം കണ്ടി, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക്മാൻ, ഹരിതകർമ സേനാംഗങ്ങൾ, കോളജ് മാനേജർ ബലരാമൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ആശാലത എന്നിവർ പങ്കെടുത്തു.