ഹരിത ഗ്രന്ഥാലയ പ്രഖ്യാപനയോഗം
1535648
Sunday, March 23, 2025 5:29 AM IST
പുല്ലൂരാംപാറ: നെഹ്റു മെമ്മോറിയൽ ലൈബ്രറിയും തിരുവമ്പാടി പഞ്ചായത്ത് 17,4 വാർഡുകളും സംയുക്തമായി ലൈബ്രറി ഹാളിൽ നടത്തിയ ഹരിത ഗ്രന്ഥാലയ പ്രഖ്യാപനയോഗത്തിൽ ലൈബ്രറി പ്രസിഡന്റ് ടി.ജെ. സണ്ണി അധ്യക്ഷത വഹിച്ചു.
പതിനേഴാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മേഴ്സി പു ളിക്കാട്ട് ഉദ്ഘാടനം ചെയ്തു.നാലാം വാർഡ് മെമ്പർ ആന്റണികുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് നടന്ന ചർച്ചയ്ക്ക് പി.വി. ജോണ് മോഡറേറ്ററായി. പിന്നീട് നടന്ന റാലിയിൽ ലൈബ്രറിയെ ഹരിത ഗ്രന്ഥാലയം ആയും, 17,4 വാർഡുകളെ ഹരിത വാർഡുകളായും പ്രഖ്യാപിച്ചു.
പതിനേഴാം വാർഡ് മെമ്പർ മേഴ്സി പു ളിക്കാട്ട് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോഷി പുല്ലുകാട്ടിൽ സോമരാജൻ തെക്കൻ ചേരിൽ ജിമ്മി പ്ലാക്കൂട്ടം ബാബു മാക്കിയിൽ തുടങ്ങിയവർ റാലിക്ക് നേതൃത്വം വഹിച്ചു.