അണ്ടർ വാല്യുവേഷൻ അദാലത്ത് 24ന്
1535647
Sunday, March 23, 2025 5:29 AM IST
പുല്ലൂരാംപാറ: കോടഞ്ചേരി സബ്രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത, ആധാരങ്ങളിൽ വിലകുറച്ചു കാണിച്ചതിനെ തുടർന്ന് അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്ന ആധാരങ്ങളെ സംബന്ധിച്ച് ഇളവുകൾ അനുവദിച്ചു നൽകുന്നതിനായി രൂപീകരിച്ചിട്ടുള്ള സെറ്റിൽമെന്റ് കമ്മീഷൻമാർച്ച് 24 ന് രാവിലെ 11 മുതൽ കോടഞ്ചേരി സബ് രജിസ്റ്റാർ,
ഓഫീസിൽ അദാലത്ത് നടത്തുന്നു 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങളിൽ മുദ്ര ഇനത്തിൽ പരമാവധി 60%വും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പരമാവധി 75%വും ഇളവുകൾ ലഭ്യമാണ്.
2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ രജിസ്ട്രേഷൻ ഫീസ് പൂർണമായി ഒഴിവാക്കുകയും മുദ്രയിനത്തിൽ 50% വരെ ഇളവും ലഭിക്കുന്നതാണ്. ഫോൺ- 04952236123.