ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണം: എംപി
1535643
Sunday, March 23, 2025 5:29 AM IST
താമരശേരി: ഒരു മാസക്കാലമായി സെക്രട്ടേറിയറ്റ് പടിക്കൽ രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും കേരളത്തെ ലഹരി മാഫിയകളുടെ കരാളഹസ്തങ്ങളിൽ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്താൻ നടപടിയുണ്ടാവണമെന്നും എം.കെ.രാഘവൻ എംപി ആവശ്യപ്പെട്ടു.
താമരശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെപിസി സി മെമ്പർമാരായ പി.സി.ഹബീബ് തമ്പി, എ. അരവിന്ദൻ , സി.ടി.ഭരതൻ,
എം.സി.നാസിമുദ്ദീൻ, ഒ.എം ശ്രീനിവാസൻ, നവാസ് ഈർപ്പോണ, ടി ആർ.ഒ.കുട്ടൻ, അഡ്വ.ജോസഫ് മാത്യു , പി.കെ.ഗംഗാധരൻ, പ്രേംജി ജയിംസ്, കെ.സരസ്വതി, അഗസ്ത്യൻ ജോസഫ്, വി.ആർ. കാവ്യ തുടങ്ങിയവർ പ്രസംഗിച്ചു..