അഭിഭാഷകവൃത്തി സാമൂഹിക പ്രതിബദ്ധതയോടുകൂടിയാകണമെന്ന്
1535641
Sunday, March 23, 2025 5:23 AM IST
കോഴിക്കോട്: അഭിഭാഷകവൃത്തി വെറും ധന സമ്പാദന മാർഗത്തിനുള്ള ഒരു തൊഴിലല്ല എന്നും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള പൗരന്മാരുടെ നീതി സംരക്ഷണം ഉറപ്പ് വരുത്തുക എന്ന സമൂഹിക പ്രതിബദ്ധത മുൻ നിർത്തിയായിരികണം അഭിഭാഷകർ അഭിഭാഷകവൃത്തി ചെയ്യേണ്ടതെമന്നും ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ അഭിപ്രായപ്പെട്ടു.
കോഴിക്കോട് ബാറിലെ അഭിഭാഷകനായിരുന്ന സഞ്ജീവ് മരക്കാത്തിന്റെ ഫോട്ടോ അനാച്ഛാദന കർമം കോഴിക്കോട് ബാർ അസോസിയേഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി. നിർമൽ കുമാർ അധ്യക്ഷത വഹിച്ചു.