12 കാരന് മർദനം സിസിടിവി ദൃശ്യങ്ങൾ പുറത്ത്
1535630
Sunday, March 23, 2025 4:58 AM IST
കുറ്റ്യാടി: തൊട്ടിൽപാലം കവിത ടെക്സ്റ്റൈൽസിൽ നിന്നും എടുത്ത തുണി മാറ്റിയെടുക്കാൻ വേണ്ടി എത്തിയ 12 കാരനെ അക്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വ്യാഴാഴ്ചയാണ് സംഭവം. വാങ്ങിയ ഡ്രസ് തിരിച്ച് കൊണ്ട് വന്നതാണ് ജീവനക്കാരനെ ചൊടിപ്പിച്ചത്.
കുട്ടിയെ കടക്കുള്ളിൽ നിന്ന് തള്ളുന്ന ദൃശ്യങ്ങൾ സിസി ടിവിയിൽ കാണാം. കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് അക്രമം കാണിച്ച ജീവനക്കാരൻ ചാത്തൻകോട്ട്നട സ്വദേശി അശ്വന്തിനെ തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.