പോക്സോ കേസ് പ്രതി പിടിയിൽ
1535370
Saturday, March 22, 2025 4:54 AM IST
ബാലുശേരി: മൂന്നര വയസ് പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. ബാലുശേരി അറപ്പീടിക സ്വദേശി അശ്വിൻ എന്ന തമ്പുരു (31) വിനെയാണ് കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പായക്കോട് കൈപ്പുറം എന്ന സ്ഥലത്തുവച്ച് ബാലുശേരി പോലീസ് പിടികൂടിയത്.
സംഭവത്തിനുശേഷം വയനാട്, കോടഞ്ചേരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മുമ്പ് പോലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകർത്തതുൾപ്പടെ മറ്റു പല കേസുകളിലും ഉൾപ്പെട്ടയാളാണ് അശ്വിൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.