താമരശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളജിലേക്ക് മാറ്റി
1535367
Saturday, March 22, 2025 4:54 AM IST
താമരശേരി: താമരശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. അരയേറ്റുംചാലിൽ സ്വദേശി ഫായിസിനെയാണ് പോലീസ് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.കൂടുതല്‍ പരിശോധനകള്‍ നടത്തിയശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
ഫായിസ് വീട്ടിൽ ബഹളംവച്ചതിനെത്തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം. പോലീസ്എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ എംഡിഎംഎ വിഴുങ്ങിയതായാണ് പോലീസ് സംശയിക്കുന്നത്.
ഫായിസിനെ പിടികൂടിയ പോലീസ് ആദ്യം താമരശേരി ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിേലക്ക് കൊണ്ടുപോകുകയായിരുന്നു. രണ്ടാഴ്ച മുൻപ് താമരശേരിയിൽ പോലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെഎംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു. മൈക്കാവ് സ്വദേശി ഷാനിദാണ് എംഡിഎംഎ വിഴുങ്ങി മരിച്ചത്.