പിടിച്ചുപറിക്കേസ് പ്രതികൾ മണിക്കൂറുകൾക്കകം പിടിയില്‍
1535365
Saturday, March 22, 2025 4:54 AM IST
കോഴിക്കോട്: കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ വിശ്രമിക്കുകയായിരുന്ന പുതിയാപ്പ സ്വദേശിയുടെ പണമടങ്ങിയ പേഴ്സും മൊബൈൽ ഫോണും തട്ടിപറിച്ചു രക്ഷപ്പെട്ട കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍.
നോർത്ത് ബേപ്പൂർ വെള്ളായിക്കോട്ട് വീട്ടിൽ വിഷ്ണു (23), വെള്ളയിൽ ചോക്രായിൻ വളപ്പിൽ മുഹമ്മദ് അബി (20), ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ അഭിരാം (23 ) എന്നിവരെയാണ് വെള്ളയിൽ പോലീസ് പിടികൂടിയത്.
കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ വിശ്രമിക്കുകയായിരുന്ന പരാതിക്കാരന്റെ അരയിൽ സുക്ഷിച്ച ആയിരം രൂപയും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയടങ്ങിയ പേഴ്സും മൊബൈൽ ഫോണും പ്രതികൾ തട്ടിപറിക്കുകയും തടയാൻ ശ്രമിച്ച പരാതിക്കാരനെ കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.