ഷഹബാസിന്റെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ മജോസ
1535065
Friday, March 21, 2025 5:01 AM IST
താമരശേരി: താമരശേരിയില്‍ വിദ്യാര്‍ഥികളുടെ മദര്നമേറ്റു മരിച്ച പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് എംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയ മജോസയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൂര്‍വവിദ്യാര്‍ഥികള്‍, സ്കൂള്‍ അധ്യാപകര്‍, മാനേജ്മെന്റ്, പിടിഎ എന്നിവരുമായി സഹകരിച്ച് പദ്ധതി പൂര്‍ത്തീകരിക്കും.
നിര്‍മ്മാണം ആരംഭിച്ച വീട് പൂര്‍ത്തീകരിക്കുക എന്ന ഷഹബാസിന്റെ ആഗ്രഹസാക്ഷാല്ക്കാരത്തിനാണ് പുര്‍വ വിദ്യാര്‍ഥി സംഘടന മുന്‍കൈ എടുക്കുന്നത്. കുടുംബവുമായി മജോസ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി.