ഡോ. സി. രഘുനാഥന് നായര്‍ക്കും സുനില്‍കുമാര്‍ ഗുരിക്കള്ക്കും പുരസ്കാരം
1548407
Tuesday, May 6, 2025 7:37 AM IST
കോഴിക്കോട്: ചെലവൂര്‍ ഉസ്താദ് സിഎം ഗുരുക്കളുടെ സ്മരണാര്‍ഥം ആയുര്‍വേദ ചികിത്സയിലെ മികവുറ്റ േസവനത്തിന് ഏര്‍പ്പെടുത്തിയ ഭിഷക് പ്രതിഭ അവാര്‍ഡ് ഡോ. സി. രഘുനാഥന് നായര്‍ക്ക്. ആയോധന പ്രതിഭ അവാര്‍ഡ് കെ. സുനില്‍കുമാര്‍ ഗുരിക്കള്ക്കും ലഭിച്ചു.
25000 രൂപ വീതവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വിദ്യ പ്രതിഭ അവാര്‍ഡുകളും കളരി വിദ്യാര്‍ഥി പ്രതിഭാ അവാര്‍ഡുകളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നു നടക്കുന്ന അനുസമരണ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം െചയ്യുമെന്ന് ഷാഫി ദവാ ഖാന ജനറല്‍ മാനേജര്‍ എ.മൂസ ഹാജി, ചെയര്നോന് ഡോ. അഹീര്‍ അലി, ജഡ്ജിംഗ് കമ്മിറ്റി ചെയര്മാന് ഡോ. മനോജ് കാളൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.