കോതമംഗലം ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
1515044
Monday, February 17, 2025 5:00 AM IST
കൊയിലാണ്ടി: കോതമംഗലം ഗവ. എൽപി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു.
രണ്ടു നിലകളിലായി അഞ്ച് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം അതോടൊപ്പം പാചകപ്പുരയും ഉൾപ്പെടുന്നതാണ് പുതിയ സ്കൂൾ കെട്ടിടം. പൊതുവിദ്യഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
പിന്നീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വീണ്ടും ഫണ്ട് ആവശ്യമായതിനെ തുടര്‍ന്ന് എംഎല്‍എ യുടെ ആസ്തി വികസന നിധിയില്‍ നിന്നും 45 ലക്ഷം രൂപ കൂടെ അനുവദിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പിഡബ്ല്യുഡി കൊയിലാണ്ടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ. ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ കെ. സത്യൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ നിജില പറവക്കൊടി, കെ. ഷിജു, ഇന്ദിര, കൗൺസിലർമാരായ എം. ദൃശ്യ, ഷീന, വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, മുൻ എംഎൽഎമാരായ പി. വിശ്വൻ, കെ. ദാസൻ,
വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, എഇഒ എം. കെ. മഞ്ജു, ബിപിസി എം. മധുസൂദനൻ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം സ്കൂളിന്റെ 140-ാമത് വാർഷികാഘോഷം "ഗാല 2025' ന്റെ ഭാഗമായി വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.