ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു
1512101
Friday, February 7, 2025 10:12 PM IST
താമരശേരി: വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. അമ്പലമുക്ക് കയ്യേലിക്കൽ മുഹമ്മദ് (71) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം താമരശേരിക്ക് സമീപം അമ്പലമുക്കിൽ വച്ചാണ് അപകടം.
ഉടൻ തന്നെ മെഡിക്കൽ കേളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമശേരി ഭാഗത്തുനിന്നും താമരശേരി ഭാഗത്തേക്ക് അടിവാരം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്.
ഭാര്യ: ആയിശ. മക്കൾ: നാസർ, യൂസഫ്, അഷറഫ്, അഷ്കർ, ഉമ്മർ, സിദ്ദീഖ്. മരുമക്കൾ: സഫിയ, ആമിന റംല, റനീന, ഷമീന, മോളൂട്ടി.