പെരുവണ്ണാമൂഴി പള്ളി തിരുനാളിന് ഇന്ന് തുടങ്ങും
1511966
Friday, February 7, 2025 4:59 AM IST
പെരുവണ്ണാമൂഴി: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിലെ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷം ഇന്ന് തുടങ്ങും.
വൈകുന്നേരം 4.45 ന് വികാരി ഫാ. ഏബ്രഹാം വള്ളോപ്പിള്ളി കൊടി ഉയർത്തും. തുടർന്ന് തിരു സ്വരൂപ പ്രതിഷ്ഠ, പ്രസുതേന്തി വാഴ്ച, ലദീഞ്ഞ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. 6.45 ന് ഇടവക വാർഷിക ആഘോഷം.
പൊതുസമ്മേളനം, ആദരിക്കൽ ചടങ്ങ്, കലാപരിപാടികൾ, നാടകം: സ്നേഹബലി. നാളെ രാവിലെ ഏഴിന് ദിവ്യബലി. അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. പ്രിയേഷ് തേവടിയിൽ. തുടർന്ന് 6.45ന് ലദീഞ്ഞ്, പ്രദക്ഷിണം, ആശിർവാദം, വാദ്യമേളങ്ങൾ. ഞായറാഴ്ച കാലത്ത് 6. 30 ന് ദിവ്യബലി.
പത്തിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ആൽബിൻ വിലങ്ങുപാറ. തുടർന്ന് പ്രദക്ഷിണം, സമാപന ആശീർവാദം, സാരി ലേലം, സ്നേഹവിരുന്ന്.