കോഴി മാലിന്യ ദുർഗന്ധം സർവകക്ഷി യോഗം വിളിക്കണം: സിപിഐ
1511963
Friday, February 7, 2025 4:59 AM IST
കൂരാച്ചുണ്ട്: ടൗണിലെ കോഴിയിറച്ചി കടകളിൽ നിന്നും കോഴിമാലിന്യം ശേഖരിക്കാൻ വരുന്ന വാഹനത്തിൽ നിന്നുള്ള ദുർഗന്ധം പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ദുഃസഹമാകുന്നതിന് പരിഹാരം കാണാൻ പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചു ചേർക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കടകളിൽനിന്നും മാലിന്യം എടുക്കാനായി കച്ചവടക്കാർ ഒരുകിലോ വേസ്റ്റിന് അഞ്ചു രൂപ ശേഖരിക്കാനെത്തുന്ന ഏജൻസിക്ക് നൽകണം. ഇത് സൂക്ഷിക്കുന്ന കടകളിലും വാഹനത്തിലും നിലവിൽ ശീതീകരണ സംവിധാനമില്ല. ഇതുമൂലം അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്.
അതേസമയം, ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന പന്നിഫാം ഉടമകൾ കോഴിമാലിന്യം കടകളിൽനിന്നും എടുക്കാമെന്നും പൈസ വേണ്ടന്നും പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിലെ കോഴിമാലിന്യ വിഷയം അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു.എ.കെ. പ്രേമൻ, പി.ടി. തോമസ്, പീറ്റർ കിങ്ങിണിപ്പാറ, എം. വിനു, കെ.കെ.വി കുഞ്ഞപ്പൻ, കുട്ടാലി കുനിയിൽ എന്നിവർ പ്രസംഗിച്ചു.