അനുസ്മരണം
1511641
Thursday, February 6, 2025 4:53 AM IST
അത്തോളി: ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന സി.പി. സദാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. 14-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി, 119-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
രാവിലെ വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് എന്‍.കെ. രാഘവന് നായര്‍ സ്മാരക ട്രസ്റ്റില്‍ വച്ച് കെപിസിസി എക്സിക്യുട്ടീവ് മെമ്പര്‍ രാമചന്ദ്രന് ഫോട്ടോ അനാച്ഛാദനം നടത്തുകയും, പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷനയി. എടാടത്ത് രാഘവന്, യുഡിഎഫ് കണ്‍വീനര്‍ കൂവില്‍ കൃഷ്ണന് എന്നിവര്‍ അനുസ്മരണം പ്രഭാഷണം നടത്തി.