പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു
1511638
Thursday, February 6, 2025 4:53 AM IST
കുറ്റ്യാടി: കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. പച്ചക്കറിയുമായി ചുരം ഇറങ്ങി വന്ന വാനാണ് മറിഞ്ഞത്.
വാനിലുണ്ടായിരുന്ന പേരാമ്പ്ര സ്വദേശികളായ മുനീർ (43), മുഹമ്മദ് (52) എന്നിവർക്ക് പരിക്കേറ്റു. ഇവരെ തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി.
ചുരം സംരക്ഷണ സമിതി പ്രവർത്തകർ ചേർന്ന് പിക്കപ്പ് വാൻ നേരെയാക്കി.