ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തി
1511637
Thursday, February 6, 2025 4:53 AM IST
കോഴിക്കോട്: ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നരുടെ രക്ഷിതാക്കളുടെ രജിസ്ട്രേഡ് സംഘടനയായ കോഴിക്കോട് പരിവാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കളക്ടറേറ്റ് പടിക്കല്‍ ശ്രദ്ധ ക്ഷണിക്കല്‍ ധര്‍ണ്ണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്് പി.സിക്കന്തര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പ്രസിഡന്റ് ഷേര്‍ലി അനില്‍ ഉദ്ഘാടനം ചെയ്തു.
മെയ്ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിനില്‍ദാസ് പൂക്കോട്ട്, സ്പെഷല്‍ സ്കൂള്‍ എംപ്ലോയിസ് യുണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. പ്രഭാകരന്, മലബാര്‍ ഡഫ് അസോസിയേഷന് പ്രസിഡന്റ് ജയന്ത് കുമാര്‍, സംസ്ഥാന വികലാംഗ സംയുക്ത സമിതി പ്രസിഡന്റ് ബാലന് കാട്ടുങ്ങല്‍,
വികലാംഗ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി മടവൂര്‍ സൈനുദീന്‍, ശംസീര്‍ പയ്യോളി, ജോണ്സണ് തോമസ്, റസീല ബഷീര്‍, ലത്തീഫ് ഓമശ്ശേരി, മുനീറ ഗഫൂര്‍, അയിശാ താമരശേരി, അബ്ദുള്‍ റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.