പുന്നക്കൽ അങ്ങാടിയിൽ രണ്ട് വാഹനാപകടങ്ങൾ
1507981
Friday, January 24, 2025 5:06 AM IST
തിരുവമ്പാടി: കക്കാടംപൊയിൽ - കോടഞ്ചേരി മലയോര ഹൈവേയിൽ പുന്നക്കൽ അങ്ങാടിക്ക് സമീപം രണ്ട് വാഹനാപകടങ്ങൾ. ഇന്നലെ രാവിലെ പത്തോടെ കൂടരഞ്ഞിയിൽ നിന്നും ആനക്കാംപൊയിൽ ഭാഗത്തേക്ക് എം സാൻഡുമായി പോവുകയായിരുന്ന പിക്കപ്പാണ് ആദ്യം മറിഞ്ഞത്.
മറ്റൊരു അപകടത്തിൽ പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ പുന്നക്കൽ സ്വദേശി ജോർജിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.