ഇനി ഞാൻ ഒഴുകട്ടെ...പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
1507980
Friday, January 24, 2025 5:03 AM IST
പേരാമ്പ്ര: നീർച്ചാലുകളുടെയും ജലസ്രോതസുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ ആരംഭിച്ച ഇനി ഞാൻ ഒഴുകട്ടെ ജനകീയ കാമ്പയിനിന്റെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് നടുത്തോടിൽ നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. ലിസി, നൊച്ചാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ്, കൃഷി ഓഫീസർ ജീജോ ജോസഫ്,
വാർഡ് അംഗങ്ങളായ കെ. ശ്രീധരൻ, ബിന്ദു അമ്പാളി, എം. സിന്ധു, യോഗേഷ്, വി.സി. ഭാസ്കരൻ, പാടശേഖരസമിതി സെക്രട്ടറി പ്രേമൻ, ശുചിത്വ മിഷൻ പ്രതിനിധി വി.പി ഷൈനി, ഹരിതകേരളം മിഷൻ പ്രതിനിധി വി.ബി. ലിബിന തുടങ്ങിയവർ പങ്കെടുത്തു.