കല്ലാനോട് സെന്റ്മേരീസ് ജേതാക്കള്‍
1507715
Thursday, January 23, 2025 5:19 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ്മേരീസ് ഹൈസ്കൂളില്‍ മലയാളം അധ്യാപികയായിരുന്ന വല്ലയില്‍ ജെയ്സമ്മയുടെ സ്മരണാര്‍ഥം താമരശേരി രൂപതാ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ള ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.
സെന്റ് മേരീസ് ഹൈസ്കൂള്‍ കല്ലാനോട് ഒന്നാം സ്ഥാനവും സെന്റ് തോമസ് ഹൈസ്കൂള്‍ കൂരാച്ചുണ്ട് രണ്ടാം സ്ഥാനവും സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ കുളത്തുവയല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 2000, 1500, 1000 ക്യാഷ് അവാര്‍ഡുകളും സമ്മാനങ്ങളും നല്കി.
സ്കൂള്‍ മാനേജര്‍ ഫാ.ജിനോ ചുണ്ടയില്‍ സമ്മാനം വിതരണം ചെയ്തു. പ്രധാനാധ്യാപകന് സജി ജോസഫ്, ബെന്ന ചേന്ദമംഗലൂര്‍, അധ്യാപകരായ ജില്‍റ്റി മാത്യു, ഷിബി ജോസ്, സാനിയ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.