മിനി നാഷണൽ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെങ്കലം
1507714
Thursday, January 23, 2025 5:19 AM IST
കോഴിക്കോട്: അസമിലെ ഗുവാഹത്തിയിൽ നടന്ന പതിനാലാമത് മിനി നാഷണൽ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെങ്കലം. 26 സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്ത ദേശീയ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലാണ് കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ആൺകുട്ടികളുടെ വിഭാഗത്തിൽ ഹരിയാന ഒന്നാം സ്ഥാനവും അസം രണ്ടാം സ്ഥാനവും നേടി. ടി. റയാൻ, ജെ.സി. സിദ്ധാർഥ്, എ.മുഹമ്മദ് ആസിം, എസ്.ശ്രീറാം,
എസ്. സിനാദ്, ആയുഷ് സജീഷ്, അനിക് ബി. പ്രമോദ്, എം.എസ്. ആയുഷ്, ദർശൻ രാകേഷ്, തൊമ്മൻ പോൾ, ഹരീശ് ഹരി, കെ.ആശ്ലേഷ് എന്നിവരാണ് കേരള ടീമിലെ അംഗങ്ങൾ. സയിദ് അലി, ബീമാ ഫാസിൽ എന്നിവരാണ് ടീമിന്റെ പരിശീലകർ.