അവാര്‍ഡ് വിതരണവും നേതൃ പരിശീലന ക്യാമ്പും നടത്തി
1507705
Thursday, January 23, 2025 5:16 AM IST
താമരശേരി: കെസിബിസി ലഹരി വിരുദ്ധ സമിതി താമരശേരി രൂപതാ കമ്മിറ്റിയുടെയും കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെയും ആഭിമുഖ്യത്തില്‍ രൂപതയിലെ സ്കൂളുകളിലെ വ്യക്തിത്വ വികസന ക്ലബ് സാഹിത്യോത്സവ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നേതൃത്വ പരിശീലന ക്യാമ്പും നടത്തി. ലഹരി രഹിത നവസമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബ് പ്രവര്‍ത്തിക്കുന്നത്. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് കുര്യന് ചെമ്പനാനി അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജിന്റോ മച്ചുകുഴിയില്‍ മുഖ്യപ്രഭാഷണം നടത്തി. സിഒഡി ഡയറക്ടര്‍ ഫാ.സായി പാറന്‍കുളങ്ങര, എല്‍ഡിഎസ് കോ ഓര്‍ഡിനേറ്റര്‍ മാത്യൂ ഇമ്മാനുവല്‍ എന്നിവര്‍ ക്ലാസെടുത്തു.
രൂപതാ സെക്രട്ടറി ജോളി ഉണ്ണ്യേപ്പിള്ളില്, സംസ്ഥാന സെക്രട്ടറി റോയി മുരിക്കോലില്‍, രൂപത ട്രഷറര്‍ ജോസ് കാവില്‍പുരയിടം, സാഹിത്യോത്സവം ജനറല്‍ കണ്‍വീനര്‍ കെ.സി. ജോസഫ്, റിസോഴ്സ് ടീം അംഗം സിസ്റ്റര്‍ ഗീത സിഎംസി എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ മുഴുവന്‍ സ്കൂളുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു.