ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ അവാർഡ് സജി എം. നരിക്കുഴിക്ക്
1486231
Wednesday, December 11, 2024 7:31 AM IST
കൂരാച്ചുണ്ട്: ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ അവാർഡ് കരസ്ഥമാക്കി എഴുത്തുകാരൻ കല്ലാനോട് സ്വദേശി സജി എം. നരിക്കുഴി. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ അവാർഡിന് അർഹനായത്.
ചെന്നൈയിൽ നടന്ന പ്രൗഢോജ്വലമായ ചടങ്ങിൽ കേന്ദ്ര തുറമുഖ-ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളിൽ നിന്നും പ്രശസ്തി പത്രവും മെമന്റോയും സജി എം. നരിക്കുഴി ഏറ്റുവാങ്ങി. 30 വർഷത്തിലധികമായി പരിശീലന രംഗത്ത് സജീവമാണ് സജി എം.നരിക്കുഴി. സ്ത്രീ ഭാരത ശ്രീ, വിത്ത്, ചെപ്പ്, വേര് തുടങ്ങിയ പുസ്തകങ്ങൾ ഇദേഹത്തിന്റെ രചനകളാണ്.