ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
1486230
Wednesday, December 11, 2024 7:31 AM IST
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി സഹായ ഉപകരണങ്ങൾ നൽകുന്നതിന് മുന്നോടിയായി ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊടിയത്തൂർ പാലിയേറ്റീവ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസൻ, വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, ഐസിഡിഎസ് സൂപ്പർവൈസർ പി.കെ ലിസ, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ റസീന തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന ക്യാമ്പിന് മുക്കം സിഎച്ച്സിയിലെ എല്ല് രോഗവിഭാഗത്തിലെ ഡോ. നസീബ്, മെഡിക്കൽ കോളജ് ഇഎൻടി വിഭാഗത്തിലെ ഡോ. ബിന്ദു എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ 50 പേർ പങ്കാളികളായി