കൊട്ടിക്കയറി കലോത്സവമേളം
1480744
Thursday, November 21, 2024 6:13 AM IST
കോഴിക്കോട്: നാട്യ-ലയ ഭാവങ്ങളോടെ കൗമാര മേള കൊട്ടികയറിയ ആദ്യ ദിനം വേദിയിലും സദസിനും സന്തോഷഭാവം. സ്റ്റേജുണര്ന്നപ്പോള് കാണികളും ഒഴുകി എത്തി.
അടുത്ത ദിവസങ്ങള്‍ എങ്ങിനെയുണ്ടാകുമെന്ന മുന്നറിയിപ്പായിരുന്നു ആദ്യ ദിനം. ഇന്നുമുതല്‍ വരാനിരിക്കുന്നത് ജന പ്രിയ ഇനങ്ങളും.എന്തായാലും സാഹിത്യ നഗരിക്ക് ഇനി ഉത്സവമേളം തന്നെയാണ് മുന്നിലുള്ളത്.63-ാ മത് റവന്യു ജില്ലാ സ്കൂൾ കലോത്സവം സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു.
കലോത്സവങ്ങൾ സർഗാത്മകത ക്കുള്ള വേദിയാകണമെന്ന് അദ്ദേഹം പറഞ്ഞു മേയർ ബീന ഫിലിപ്പ് അധ്യക്ഷതവഹിച്ചു.കോഴിക്കോട് ജനതയെ എന്നും വിശ്വാസത്തിലെടുക്കാമെന്ന് മേയർ പറഞ്ഞു.
കലയെ സ്നേഹിക്കുന്നവർ കലാവിരുന്നിൽ പങ്കാളിത്വം ഉറപ്പാക്കുമെന്ന് അവര്‍ കൂട്ടിച്ചേർത്തു. ചടങ്ങിൽ മയനാട് എയുപി സ്കൂളിന്റെ പ്ലാസ്റ്റിക്കിന് പുനർജന്മം എന്ന പദ്ധതി മുഖ്യാതിഥി മുൻമന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. മുഖ്യവേദിയായ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പതാക ഉയർത്തിയതോടെ വേദികൾ ഉണർന്നു. രാവിലെ സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വി ദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ പതാക ഉ യർത്തി. സ്വീകരണ കമ്മിറ്റി ചെയർമാൻ പി.കെ. നാസർ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.സുധീന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് പി.ഗവാസ്, സ്ഥിരം സമിതി അധ്യക്ഷ സി. രേഖ, അബ്ദുൾ ഹക്കീം എന്നിവർ പങ്കെടുത്തു.