മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യവുമായി കട്ടിപ്പാറ എകെസിസി
1480091
Monday, November 18, 2024 6:56 AM IST
താമരശേരി: നീതിക്കുവേണ്ടി മുനമ്പം ജനത നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എകെസിസി കട്ടിപ്പാറ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ഫാ. മില്‍ട്ടണ്‍ മുളങ്ങാശേരി ഉദ്ഘാടനം ചെയ്തു.
വഖഫ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണമെന്നും മുനമ്പം ജനതയോട് നീതി പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇടവക ട്രസ്റ്റി ജോര്‍ജ് കുരിശിങ്കല്‍, ഭാരവാഹികളായ ബാബു ചെട്ടിപറമ്പില്‍, ജോഷി മണിമല, ബിനീത കൊഴുവനാല്‍ എന്നിവര്‍ പ്രസംഗിച്ചു. ബിനു കല്ലന്മാരുകുന്നേല്, നേവിസ് കളപ്പുരക്കല്‍, റെജി മണിമല, ജോര്‍ജ് വായ്പൂകാട്ടില്, സെബാസ്റ്റ്യന്‍ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.