വല്ലം നിര്‍മാണ മത്സരം നടത്തി
1480453
Wednesday, November 20, 2024 5:14 AM IST
കോഴിക്കോട്: ജില്ലാ സ്കൂള്‍ കാലോത്സവത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വല്ലം നിര്‍മാണ മത്സരം നടത്തി. വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും മത്സരത്തില്‍ പങ്കാളിയായി.കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് മണിയൂര്‍ ഓല മടഞ്ഞുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
വല്ലം നിര്‍മാണ മത്സരം നടത്തിയതിലൂടെ പഴമയിലേക്ക് പോകുന്നതോടൊപ്പം പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ ജീവിക്കാന്‍ ഈ ആധുനിക കാലത്ത് നമ്മള് ശ്രമിക്കേണ്ടതുണ്ടെന്ന സന്ദേശം പകര്ന്നുനല്കി. മത്സരത്തില്‍ നിന്ന് ലഭിച്ച വല്ലം ഉപയോഗിച്ച് കലോത്സവ വേദിയിലെ ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ തീരുമാനം.
മത്സരത്തില്‍ നടക്കാവ് ഗേള്‍സിലെ അധ്യാപിക ഗിരിജ, തിരുവണ്ണൂര്‍ ജിയുപിഎസിലെ അധ്യാപകന് ശശി, ബാലുശേരി ജിവിഎച്ച്എസ്എസിലെ അധ്യാപിക ഷീജ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി കണ്‍വീനര്‍ അബ്ദുറാസിക്ക് പുവ്വാട്ട് , വൈസ് ചെയര്മാന് അബ്ദുസ്സലാം കാവുങ്ങല്‍, ഉമ്മര്‍ ചെറുപ്പ , ഗജ ജംഷീര്‍ , പി. ആസിഫ്, പി. കെ. അബ്ദുല്‍ ഹക്കീം , ഐ. സല്മാന്, എം. കെ. റഫീക്ക്, ടി.പി. സുബെര്‍ , റഫീക്ക് മയനാട്, കെ. മനോജ്, പി. മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്കി. വിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് മണിയൂര്‍, നടക്കാവ് ഗേള്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗിരീഷ് കുമാര്‍ , ഹൈസ്കൂള്‍ എച്ച്എം പ്രേമചന്ദ്രന് തുടങ്ങിവര്‍ ചേർന്ന് നിര്‍വഹിച്ചു.