തി​രു​വ​മ്പാ​ടി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ 107-ാമ​ത് ജ​ന്മ​ദി​നം ദേ​ശീ​യ ഉ​ദ്ഗ്ര​ഥ​ന ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു. തി​രു​വ​മ്പാ​ടി പ്രി​യ​ദ​ർ​ശ​ിനി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

അ​നു​സ്മ​ര​ണ ച​ട​ങ്ങ് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വാ​ഴേ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബോ​സ് ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ലി​സി മാ​ളി​യേ​ക്ക​ൽ, രാ​ജു അ​മ്പ​ല​ത്തി​ങ്ക​ൽ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജു ചെ​മ്പ​നാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.