കോടഞ്ചേരി-ഓമശേരി റോഡില്‍ ടാറിംഗ് ആരംഭിച്ചു
1480242
Tuesday, November 19, 2024 6:29 AM IST
കോടഞ്ചേരി: കഴിഞ്ഞ ജൂണില്‍ പ്രവൃത്തി ആരംഭിച്ചുവെങ്കിലും ശക്തമായ മഴയെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയ കോടഞ്ചേരി-ഓമശേരി റോഡിലെ ടാറിംഗ് പ്രവൃത്തികള്‍ പുനരാരംഭിച്ചു. ശാന്തിനഗറില്‍ നിന്ന് ആരംഭിച്ച് കോടഞ്ചേരി ഗവ. കോളജിന്റെ മുന്‍ഭാഗം വരെ ഇരുഭാഗത്തും നേരത്തെ ടാര്‍ ചെയ്തിരുന്നു. ഇതില്‍ ഗവ. കോളജ് മുതല്‍ റോഡിന്റെ ഒരു ഭാഗം ഒരു കിലോമീറ്റര്‍ മാത്രമാണ് ടാര്‍ ചെയ്തിരുന്നത്.
സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍നിന്നുള്ള 15 കോടി രൂപ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗമാണ് പ്രവൃത്തി നടത്തുന്നത്. അഞ്ചരമീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിംഗ്, കലുങ്കുകള്‍, ഓവുചാല്‍, റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയാണ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മലബാര്‍ പ്ലസ് എന്ന കമ്പനിയാണ് പ്രവൃത്തി കരാറെടുത്തിരിക്കുന്നത്. നിലവില്‍ കോടഞ്ചേരി മുതല്‍ പൂളവള്ളി വരെയുള്ള ഭാഗം ടാറിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.