മു​ക്കം: കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ക്കു​ന്ന മ​ണാ​ശേ​രി-​ചെ​റു​വാ​ടി-​കാ​വി​ല​ട റോ​ഡി​ലെ തെ​യ്യ​ത്തും​ക​ട​വ് മൊ​യ്തീ​ന്‍ പാ​ര്‍​ക്ക് ഭാ​ഗ​ത്തു​ള്ള നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ എം​എ​ല്‍​എ ലി​ന്‍റോ ജോ​സ​ഫ് പ​രി​ശോ​ധി​ച്ചു.

പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി​യ ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണം, ക​യ്യേ​റ്റ ഭൂ​മി, സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടാ​തെ മ​ണ്ണി​ല്‍ പ​തി​ച്ച ഇ​ന്‍റ​ര്‍​ലോ​ക്ക്, മ​ലി​ന​ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് എ​ന്നി​വ എം​എ​ല്‍​എ നേ​രി​ല്‍ ക​ണ്ടു. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ ബോ​ധ്യ​പ്പെ​ട്ട എം​എ​ല്‍​എ പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ച ക​ട​വ് റെ​ഡി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​ടി. ബാ​ബു​വും എം​എ​ല്‍​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.