ഇടിമിന്നലില്‍ നാശനഷ്ടം
1480095
Monday, November 18, 2024 6:56 AM IST
പെരുവണ്ണാമൂഴി: ഇടിമിന്നലില്‍ ചക്കിട്ടപ്പാറയില്‍ നാശനഷ്ടം. ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് ഒന്നില്‍ പെട്ട പറമ്പല്‍ കിഴക്കേക്കര കെ.സി.ജോര്‍ജിന്റെ (തമ്പി) വീടിനാണ് ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ചാറ്റല്‍ മഴക്കിടയില്‍ ഇടിമിന്നലേറ്റത്. മെയിന്‍ സ്വിച്ചും മീറ്ററുമടക്കം വയറിംഗ് സംവിധാനങ്ങള്‍ നശിച്ചു. മിന്നലില്‍ തോട്ടത്തില്‍ കുഴിയും വിള്ളലും രൂപപ്പെട്ടു. ആര്‍ക്കും പരിക്കില്ല. ചക്കിട്ടപാറ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.