വ്യാപാര മേഖലയുടെ തകർച്ച; സർക്കാർ ഇടപെടണമെന്ന്
1460415
Friday, October 11, 2024 4:44 AM IST
താമരശേരി: വലിയ തകർച്ച നേരിടുന്ന വ്യാപാര മേഖലയെ കൈപിടിച്ചുയർത്താൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി ആവശ്യപ്പെട്ടു.
എളേറ്റിൽ സെറായി കൺവൻഷൻ സെന്ററിൽ നടന്ന "എൻറിച്ച്മെന്റ് 2024' പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിദുരന്തങ്ങളിൽ പോലും മറ്റ് എല്ലാ മേഖലകളും സംരക്ഷിക്കപ്പെടുന്പോൾ വ്യാപാരമേഖലയെ തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജിജി കെ. തോമസ്, അമീർ മുഹമ്മദ് ഷാജി, എം. ബാബുമോൻ, അഷ്റഫ് മൂത്തേടത്ത്, എം. അബ്ദുൾ സലാം, എ.വി.എം. കബീർ, മനാഫ് കാപ്പാട്, പി.ടി.എ. ലത്തീഫ് എന്നിവർ പ്രസംഗിച്ചു.