പേരാമ്പ്ര ഉപജില്ല കായികമേള സമാപിച്ചു; കുളത്തുവയൽ ഓവറോൾ ചാമ്പ്യൻമാർ
1460304
Thursday, October 10, 2024 9:01 AM IST
കുളത്തുവയൽ: സെന്റ് ജോർജ് മൈതാനിയിൽ നടന്ന പേരാമ്പ്ര ഉപജില്ല സ്കൂൾ കായികമേള സമാപിച്ചു. മത്സരത്തിൽ 58 സ്വർണവും 34 വെള്ളിയും 14 വെങ്കലവും കരസ്ഥമാക്കി 451 പോയിന്റുകളോടെ കുളത്തുവയൽ സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 18 സ്വർണവും 30 വെള്ളിയും 17 വെങ്കലവും കരസ്ഥമാക്കി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കല്ലാനോട് റണ്ണേഴ്സ് അപ്പ് കിരീടവും 4 സ്വർണവും 2 വെള്ളിയും 9 വെങ്കലവും കരസ്ഥമാക്കി സെന്റ് തോമസ് എച്ച്എസ്എസ് കൂരാച്ചുണ്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മേളയുടെ സമാപന സമ്മേളനം സ്കൂൾ മാനേജർ ഫാ. ഡോ. തോമസ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എഇഒ കെ.വി. പ്രമോദ്, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.പി. ജോസ്, പ്രധാനാധ്യാപകൻ ഫ്രാൻസീസ് സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് പ്രേംരാജ്, എച്ച്എം ഫോറം കൺവീനർ ബിജു മാത്യു, കായികാധ്യാപിക സിനി ജോസഫ്, പഞ്ചായത്തംഗം ജിതേഷ് മുതുകാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.