രാജീവ് സ്മാർട്ട് പുരസ്കാരം ഏറ്റുവാങ്ങി
1459938
Wednesday, October 9, 2024 7:13 AM IST
മുക്കം: മലയാള പുരസ്കാര സമിതിയുടെ മലയാള പുരസ്കാരം ഫോട്ടോഗ്രാഫർ സ്മാർട്ട് രാജീവിന്. വിവിധ രംഗങ്ങളിൽ മികവുപുലർത്തിയ വ്യക്തികൾക്കു നൽകിവരുന്ന മലയാള പുരസ്കാരം 1200ൽ ഫോട്ടോഗ്രഫിയിലാണ് രാജീവ് അവാർഡിന് അർഹനായത്.
സംവിധായകൻ ബ്ലെസി, ഹരിഹരൻ, മമിത ബൈജു തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മധു അന്പാട്ടിൽനിന്ന് രാജീവ് പുരസ്കാരം ഏറ്റുവാങ്ങി. സമ്മേളനം തദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ ജസ്റ്റീസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ജി.കെ. പിള്ള തെക്കേടത്ത് അധ്യക്ഷത വഹിച്ചു.