ചക്കിട്ടപ്പാറ ജിവിഎസ് നേതൃസംഗമം നടത്തി
1459796
Tuesday, October 8, 2024 8:36 AM IST
മുതുകാട്: സിഒഡിയുടെ നേതൃത്വത്തിൽ ചക്കിട്ടപ്പാറ ഗ്രാമവികസന സമിതി നേതൃസംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ജിവിഎസ് പ്രസിഡന്റ് ലിസി കൊമ്മറ്റത്തിൽ അധ്യക്ഷത വഹിച്ചു. മുതുകാട് ഇടവക വികാരി ഫാ. ജിത്ത് കൊച്ചുകൈപ്പേൽ മുഖ്യാതിഥി ആയിരുന്നു. ഏരിയ കോ ഓർഡിനേറ്റർ ഷീന റോബിൻ, സാന്റി ജോയി എന്നിവർ പ്രസംഗിച്ചു.
സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.സി. ജോയി, പ്രോജക്ട് ഓഫീസർ സിദ്ധാർഥ് എസ്. നാഥ് എന്നിവർ നേതൃത്വം നൽകി. സെൽഫ് ഹെൽപ് ഗ്രൂപ്പ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.