ഓടുന്ന ട്രാവലറിന് തീപിടിച്ചു
1459470
Monday, October 7, 2024 5:30 AM IST
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിന് തീ പിടിച്ചു. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്.
വണ്ടിയിലുള്ളവർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാദാപുരത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ട്രാവലർ പൂർണമായും കത്തി നശിച്ചു.