യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
1459364
Sunday, October 6, 2024 11:25 PM IST
തിരുവമ്പാടി: തിരുവമ്പാടിയിലെ പഴയ മാർക്കറ്റ് പള്ളിക്ക് സമീപത്തെ കട വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവമ്പാടി ബസ് സ്റ്റാൻഡിൽ വർഷങ്ങളായി ചെരിപ്പുകളും ബാഗുകളും റിപ്പയർ ചെയ്യുന്ന തമിഴ്നാട് സക്കംപാട്ടി സ്വദേശിയായ പോൾ രാജ് എന്ന മുസ്തഫയെ (43) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.