സ്ത്രീ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
1592872
Friday, September 19, 2025 5:08 AM IST
ചെമ്പനോട: ചക്കിട്ടപാറ പഞ്ചായത്ത് തല സ്ത്രീ ക്ലിനിക്കിന്റെ ഉദ്ഘാടനം ചെമ്പനോടയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ലൈസ ജോർജ് അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. കെ. വിനോദ് ക്ലാസ് എടുത്തു. ഫ്രാൻസിസ് കിഴക്കരക്കാട്ട്, അവള ഹമീദ്, ജയേഷ് ചെമ്പനോട, ആരോഗ്യ ഉദ്യോഗസ്ഥരായ പ്രീജിത്ത്, എം.വി. വിജി, ജെ. ശ്യാം എന്നിവർ പ്രസംഗിച്ചു.