എൽഡിഎഫ് വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി
1593151
Saturday, September 20, 2025 5:32 AM IST
കൂരാച്ചുണ്ട്: യുഡിഎഫ് ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരേയും വികസന മുരടിപ്പിലും പ്രതിഷേധിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 23ന് നടക്കുന്ന ജനകീയ കുറ്റവിചാരണയുടെ പ്രചാരണാർഥം പഞ്ചായത്തിലുടനീളം നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് കക്കയത്ത് തുടക്കമായി. സിപിഎം ഏരിയ സെക്രട്ടറി ടി.കെ സുമേഷ് ഉദ്ഘാടനം ചെയ്തു.
കെ.വൈ. ഹനീഫ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ.ജി. അരുൺ, വൈസ് ക്യാപ്റ്റൻ വിൽസൺ പാത്തിച്ചാലിൽ, വി.ജെ. സണ്ണി, അശോകൻ കുറുങ്ങോട്ട്, എ.കെ. പ്രേമൻ, മുജീബ് കൊട്ടോല എന്നിവർ പ്രസംഗിച്ചു.
മുപ്പതാം മൈൽ, ഇരുപത്തെട്ടാംമൈൽ, കരിയാത്തുംപാറ, കല്ലാനോട്, മണ്ടോപ്പാറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പൂവത്തുംചോലയിൽ സമാപന സമ്മേളനം നടന്നു. കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. എ.സി. ഗോപി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ ഹസീന, ഒ.ഡി. തോമസ്, ജോസഫ് വെട്ടുകല്ലേൽ, കെ.എ ശ്രീജൻ എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ ഓട്ടപ്പാലത്ത് നിന്നും ആരംഭിക്കുന്ന വാഹന പ്രചരണ ജാഥ വൈകിട്ട് 5.30ന് കൂരാച്ചുണ്ടിൽ സമാപിക്കും. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.