"ദീപികയ്ക്കൊപ്പം സത്യത്തിനൊപ്പം'
1593138
Saturday, September 20, 2025 5:16 AM IST
താമരശേരി: പൊതുസ്ഥലങ്ങളിൽ ദീപികയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായുള്ള "ദീപികയ്ക്കൊപ്പം സത്യത്തിനൊപ്പം' പദ്ധതിയുടെ കോഴിക്കോട് യൂണിറ്റ് തല ഉദ്ഘാടനം താമരശേരിയിൽ നടന്നു. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വ്യാപാരിയും ഡിഎഫ്സി ഭാരവാഹിയുമായ ഷിജി കിഴക്കരക്കാട്ടിൽ നിന്ന് ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു.
മുക്കം ഇടവക വികാരി ഫാ. ജോൺ ഒറവുങ്കര, ദീപിക റെസിഡന്റ് മാനേജർ ഫാ. ഷെറിൻ പുത്തൻപുരക്കൽ, ഡിഎഫ്സി മുക്കം യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ അനുഗ്രഹ, ട്രഷറർ ജോർജ്കുട്ടി പുത്തൻകളം, ദീപിക എജിഎം പ്രിൻസി ജോസ്, ന്യൂസ് എഡിറ്റർ ബിജോയ് ജോസഫ് എന്നിവർ പങ്കെടുത്തു.