പേ​രാ​മ്പ്ര: ന​ടു​വ​ണ്ണൂ​ർ വാ​ക​യാ​ട് വീ​ട്ടു​വ​ള​പ്പി​ൽ മേ​യു​ന്ന​തി​നി​ടെ കി​ണ​റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷ‍​പ്പെ​ടു​ത്തി.

പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ അ​നി​ൽ എ​ന്ന​യാ​ളു​ടെ ആ​ട് അ​യ​ൽ​ക്കാ​ര​നാ​യ പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ കി​ണ​റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പേ​രാ​മ്പ്ര​യി​ൽ നി​ന്നും അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യൂം നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ടി​നെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.