ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുത്തു
1593144
Saturday, September 20, 2025 5:20 AM IST
താമരശേരി: ഹൈദരാബാദിൽ അരങ്ങേറുന്ന 17-ാം മിനി ബോയ്സ് ആൻഡ് ഗേൾസ് നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ജില്ലയിൽനിന്ന് മൂന്ന് വിദ്യാർഥികളെ തെരഞ്ഞടുത്തു.
താമരശേരി അൽഫോൻസാ സ്കൂളിലെ ഹന്ന റോസ് ഷെയ്സ്, വേളംങ്കോട് സെന്റ് ജോർജ് ഹൈസ്കൂളിലെ കെവിൻ പ്രജോഷ്, എദൻ ഷെറിൻ എന്നിവരെയാണ് കേരള ടീമിലേക്ക് തെരഞ്ഞെടുത്തത്.