ടൈഗർ സഫാരി പാർക്കിലേക്ക് ചക്കിട്ടപാറ ഭരണ സമിതി യാത്ര തിരിച്ചു
1592874
Friday, September 19, 2025 5:08 AM IST
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ടൂറിസം വളർച്ചക്ക് പുത്തനുണർവ് നൽകുന്ന ടൈഗർ സഫാരി പാർക്ക് ആരംഭിക്കുന്നതിനു മുന്നോടിയായി ഇതിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണാൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ കർണാടകയിലെ ബന്നാർഘട്ട ടൈഗർ പാർക്ക് സന്ദർശിക്കാനായി പുറപ്പെട്ടു.
പ്രസിഡന്റ് കെ. സുനിലിന്റെയും വൈസ് പ്രസിഡന്റ് ചിപ്പി മനോജിന്റെയും നേതൃത്വത്തിൽ 13 അംഗ ജനപ്രതിനിധി സംഘമാണ് സന്ദർശനത്തിനു പോയിരിക്കുന്നത്. ടൈഗർ പാർക്ക് സ്ഥാപിച്ചാലുള്ള ഗുണങ്ങൾ, പ്രശ്നങ്ങൾ എന്നിവയൊക്കെ ഇവർ പഠിക്കും.
ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പേരാമ്പ്ര എസ്റ്റേറ്റിനു സമീപമാണ് കോഴിക്കോട് ജില്ലയിലെ ടൈഗർ പാർക്കിനായി വനംവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഭരണ സമിതി കക്ഷി ഭേദമില്ലാതെയാണ് ബംഗളൂരിലെ ബന്നാർ ഘട്ട സഫാരി പാർക്ക് സന്ദർശിക്കുന്നത്.