മണിയംകുന്നിൽ ആഫ്രിക്കൻ ഒച്ചുകള്‍ പെരുകുന്നു
1458129
Tuesday, October 1, 2024 8:20 AM IST
പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെപന്ത്രണ്ടാം വാർഡിൽ മണിയംകുന്ന് പരിസര പ്രദേശമൊന്നാകെ ആഫ്രിക്കൾ ഒച്ചുകളെകൊണ്ട് പൊറുതി മുട്ടുന്നു. ചേമ്പ്, ചേന, ചീര, കയപ്പ, പടവലം, പച്ചമുളക് തുടങ്ങി എല്ലാ ചെടികളും ഒച്ച് തിന്നു നശിപ്പിക്കുകയാണ്. വാഴയിലും കുരുമുളക് വള്ളിയിലും കയറിപ്പറ്റും. തെങ്ങ് കവുങ്ങ്, മുരിങ്ങ, മാവ് തുടങ്ങിയ വ്യക്ഷങ്ങൾ ഒച്ചുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് പരിസരവാസികള്‍ പരാതിപ്പെടുന്നു.
വീടിന്റെ പുറം ചുവരുകൾ വരെ ഒച്ചുകൾ കൈയ്യടക്കിയിരിക്കുകയാണ്.ആഫ്രിക്കൻ ഒച്ചുകൾ ഇവിടെ എങ്ങനെ എത്തി എന്നതിനെ പറ്റി സമഗ്രമായ പഠനം നടത്താൻ ചെറുവണ്ണൂർ പഞ്ചായത്തും ബന്ധപ്പെട്ടവരും തയ്യാറാവണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ചെറുവണ്ണൂർ പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നു ആർഎംപി നേതാവ് എം.കെ മുരളീധരൻ ആവശ്യപ്പെട്ടു.