വെളിയം ഭാർഗവൻ അനുസ്മരണം നടത്തി
1454341
Thursday, September 19, 2024 4:31 AM IST
താമരശേരി: ദീർഘകാലം സിപിഐയുടെ സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവന്റെ പതിനൊന്നാം ചരമവാർഷികം സിപിഐ താമരശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. താമരശേരി പികെവി മന്ദിരത്തിൽ നടന്ന അനുസ്മരണ പരിപാടി സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ഗവാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി ടി.എം. പൗലോസ് അധ്യക്ഷത വഹിച്ചു. എ.എ.എസ്. സബീഷ്, കെ. ദാമോദരൻ, പി. ഉല്ലാസ് കുമാർ, വി.കെ. അഷ്റഫ്, എം.പി. രാകേഷ്, എൻ. രവി, അനിത രവീന്ദ്രൻ, ടി.പി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.