നാദാപുരം: വാഹനപരിശോധനയിക്കിടെ കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിൽ. പുളിയാവ് സ്വദേശികളായ മൊയ്യേരിച്ചിന്റവിട അഖിൽ രാജ് (26), കല്ലൻ കുന്നത്ത് അസ്രിത്ത് (24), അമ്പിടാട്ടിൽ എ. അഭിജിത്ത് (23) എന്നിവരെയാണ് നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കെഎൽ 13 എഎ 2674 നമ്പർ കാറും, കാറിൽ സിറ്റിനടിയിൽ സൂക്ഷിച്ച നിലയിൽ 6.58 ഗ്രാം കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലാച്ചി വിഷ്ണുമംഗലത്ത് വച്ചാണ് പ്രതികൾ പിടിയിലായത്.