മദ്യവിൽപനക്കെതിരേ ജാഗ്രതാ സമിതി യോഗം ചേർന്നു
1454061
Wednesday, September 18, 2024 4:28 AM IST
കൂരാച്ചുണ്ട്: കല്ലാനോട് താഴെയങ്ങാടി കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപനയും സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർധിക്കുന്നതിനെ തുടർന്ന് കല്ലാനോട് രൂപീകരിച്ച ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് പോലീസ് സ്റ്റേഷനിൽ മാസ്പെറ്റീഷൻ നൽകാൻ യോഗം തീരുമാനിച്ചു.
പഞ്ചായത്തംഗം അരുൺ ജോസ് അധ്യക്ഷത വഹിച്ചു. ജോൺസൺ എട്ടിയിൽ, മാത്യു മുണ്ടിയാനിയിൽ, ലിസി കുരുപ്ലാക്കൽ, തോമസ് കിഴക്കേവീട്ടിൽ, പി.ജെ. ആന്റണി, ബേബി ഇരുട്ടുകാട്ടിൽ, സുജ അനന്തൻ, ലത ആശാൻറങ്ങ് എന്നിവർ പ്രസംഗിച്ചു.