യാത്രക്കാരുടെ കാഴ്ച മറച്ച് പാതയോരത്തെ കാട്
1454052
Wednesday, September 18, 2024 4:24 AM IST
കൂരാച്ചുണ്ട്: യാത്രക്കാരുടെ കാഴ്ച മറച്ച് പാതയോരത്ത് വളർന്ന കാട് അപകട ഭീഷണി ഉയർത്തുന്നു. കൂരാച്ചുണ്ട് -കൂട്ടാലിട പിഡബ്ല്യുഡി റോഡിലെ എരപ്പാൻതോട് കള്ളുഷാപ്പിന് സമീപമായി റോഡിലേക്ക് വളർന്ന കാടാണ് യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നത്. തിരക്കേറിയ പ്രധാന റോഡിൽ ഒട്ടനവധി ബസുകളും മറ്റു വാഹനങ്ങളും കടന്നു പോകുന്നുണ്ട്.
വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് റോഡിലേക്ക് ചാഞ്ഞ് വൻതോതിൽ വളർന്ന കാട് അടിയന്തരമായി വെട്ടി നീക്കി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്.